ഈ ദിവസങ്ങളിൽ പെയ്ത മഴ കുട്ടനാട്, അപ്പർകുട്ടനാടന്‍ മേഖലകളിൽ ജലനിരപ്പുയരാൻ കാരണമായിരുന്നു. ഒരാഴ്ചക്കകം വീണ്ടും കാലവർഷം ശക്തമാകാനിടയുണ്ട്.
വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യത്തെ നേരിടാൻ രണ്ട് ബോട്ടുകൾ ചങ്ങനാശേരി ജെട്ടിയിൽ എത്തിച്ചിട്ടുണ്ട്.
എന്നാൽ, ജലപാതയിൽ പോള തിങ്ങിയിരിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ ബോട്ടുകളോ വള്ളങ്ങളോ ഇറക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പുനർനിർമാണത്തിനായി എസി റോഡ് അടക്കുന്ന സാഹചര്യത്തിലും ചങ്ങനാശേരി-ആലപ്പുഴ ജലപാതയുടെ പ്രാധാന്യം വർധിപ്പിക്കും. ഇതൊക്കെ കണക്കിലെടുത്ത് ജലപാതയിലെ പോള നീക്കം വേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സസ്യമാർക്കറ്റ്-പണ്ടകശാലക്കടവ് തോട്ടിലും പോളയും മാലിന്യവും നിറഞ്ഞു കവിഞ്ഞനിലയിലാണ്.