+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട്ജെ​​ട്ടി​​യി​​ൽ വീ​​ണ്ടും പോ​​ള​തി​​ങ്ങി; പോ​​ള​ നീ​​ക്ക​​ത്തി​​നു സ്ഥി​​രം സം​​വി​​ധാ​​നം വേ​​ണം

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട്ജെ​​ട്ടി​​യി​​ൽ പോ​​ള​​തി​​ങ്ങി വ​​ള​​രു​​ന്നു. വ​​ർ​​ഷം​​തോ​​റും ല​​ക്ഷ​​ങ്ങ​​ൾ മു​​ട​​ക്കി പോ​​ള​വാ​​ര​​ൽ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന ബോ​​ട്
ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട്ജെ​​ട്ടി​​യി​​ൽ വീ​​ണ്ടും പോ​​ള​തി​​ങ്ങി; പോ​​ള​ നീ​​ക്ക​​ത്തി​​നു സ്ഥി​​രം സം​​വി​​ധാ​​നം വേ​​ണം
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട്ജെ​​ട്ടി​​യി​​ൽ പോ​​ള​​തി​​ങ്ങി വ​​ള​​രു​​ന്നു. വ​​ർ​​ഷം​​തോ​​റും ല​​ക്ഷ​​ങ്ങ​​ൾ മു​​ട​​ക്കി പോ​​ള​വാ​​ര​​ൽ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന ബോ​​ട്ട് ജെ​​ട്ടി​​യി​​ലും ജ​​ല​​പാ​​ത​​യി​​ലു​​മാ​​ണ് ബോ​​ട്ട് ഗ​​താ​​ഗ​​ത​​ത്തി​​നു ത​​ട​​സ​​മാ​​യി വീ​​ണ്ടും പോ​​ള​​ക്കൂ​​ട്ടം പ​​ട​​ർ​​ന്ന​​ത്. ബോ​​ട്ട്ജെ​​ട്ടി മു​​ത​​ൽ തോ​​ട്ടാ​​ശേ​​രി മു​​ക്കു​​വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്താ​​ണ് പോ​​ള​​യും പാ​​യ​​ലും തി​​ങ്ങി നി​​റ​​ഞ്ഞ​​ത്.
ക​​ഴി​​ഞ്ഞ​ദി​​വ​​സ​​ങ്ങ​​ളി​​ലെ പെ​​രു​​മ​​ഴ​​യി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​പ്പോ​​ൾ ച​​ന്പ​​ക്കു​​ളം​​ചി​​റ ഭാ​​ഗ​​ത്തും വെ​​ട്ടു​​ത്തു​​രു​​ത്ത് റോ​​ഡി​​ലും ജ​​ല​​പാ​​ത​​യി​​ൽ നി​​ന്നും പോ​​ള വ്യാ​​പ​​ക​​മാ​​യി ക​​യ​​റി​​യ​​ത് യാ​​ത്ര​​ക്കാ​​ർ​​ക്കും സ​​മീ​​പ​​വാ​​സി​​ക​​ൾ​​ക്കും ദു​​രി​​ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.
ജ​​ല​​പാ​​ത​​യു​​ടെ വ​​ശ​​ങ്ങ​​ളി​​ലെ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി വീ​​ടു​​ക​​ൾ വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​യി​​ലാ​​ണ്.
കോ​​വി​​ഡ് ഭീ​​തി മൂ​​ലം ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്ക് പോ​​കാ​​ൻ ഇ​​വ​​രി​​ൽ പ​​ല​​രും ത​​യാ​​റാ​​കു​​ന്നി​​ല്ല. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്നാ​​ൽ ജ​​ല​​പാ​​ത​​യി​​ലെ പോ​​ള കാ​​ര​​ണം വ​​ള്ള​​ങ്ങ​​ളി​​ൽ​​പോ​​ലും ഇ​​വ​​ർ​​ക്ക് ര​​ക്ഷ​​പ്പെ​​ടാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.
കോ​​വി​​ഡ് ലോ​​ക്ഡൗ​​ണും യാ​​ത്ര​​ക്കാ​​രു​​ടെ കു​​റ​​വും​​മൂ​​ലം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​നി​​ന്നും ബോ​​ട്ട് സ​​ർ​​വീ​​സു​​ക​​ൾ നി​​ല​​ച്ച​​തും ജ​​ല​​പാ​​ത​​യി​​ൽ പോ​​ള തി​​ങ്ങി നി​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.
പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ​നി​​ന്നും ത​​ള്ളി​​വി​​ടു​​ന്ന പോ​​ള​​യാ​​ണ് ജ​​ല​​പാ​​ത​​യി​​ലും ജെ​​ട്ടി​​ക്കു​​ള​​ത്തി​​ലും എ​​ത്തി വ​​ള​​ർ​​ന്നു ക​​യ​​റു​​ന്ന​​ത്.