ചങ്ങനാശേരി: കോവിഡ് മഹാമാരിക്കൊപ്പം പേമാരി കൂടി ജനങ്ങളെ ദുരിതത്തിലാക്കുന്പോൾ ചോർന്നൊലിക്കുന്ന വീടുകൾക്കു ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി തണലാകുന്നു. ചോർന്നൊലിക്കുന്ന കുടുംബങ്ങൾക്കു 25,000 രൂപയുടെ ടാർപാളിൻ വാങ്ങി സൗജന്യമായി നൽകിയാണ് കോണ്ഗ്രസ് പ്രവർത്തകർ സഹായഹസ്തമാകുന്നത്.
ടാർപാളിൻ വിതരണത്തിനു ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റണി കുന്നുംപുറം, മണ്ഡലം പ്രസിഡന്റ് ബാബു കുരീത്തറ, യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണന്പള്ളി, പി.എം ഷെഫീക്, പഞ്ചായത്തംഗം സെലിനാമ്മ, നിധീഷ് കോച്ചേരി, മെൽബിൻ മാത്യു, ടോണി കുട്ടംപേരൂർ എന്നിവർ നേതൃത്വം നൽകി.
ടാർപാളിൻ വിതരണം
10:40 PM May 17, 2021 | Deepika.com