ചങ്ങനാശേരി: ട്രാൻസ്ജെൻഡറുകളോടുള്ള കേരളീയരുടെ മനോഭാവത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ ഗുണപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രസിദ്ധ ട്രാൻസ്ജെന്‍ഡർ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ കൽക്കി സുബ്രഹ്മണ്യം. ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിച്ച ട്രാൻസ്ജെന്‍ഡർ ജീവിതങ്ങൾ; വെല്ലുവിളികൾ സാധ്യതകൾ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
എംജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. എംജി സർവകലാശാല ട്രാൻസ്ജെൻഡറുകൾക്കു വേണ്ടി ഒരു സെൽ ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ സർവകലാശാലയെന്നും സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിലും രണ്ടു സീറ്റ് ട്രാൻസ്ജെൻഡേഴ്സിനുവേണ്ടി മാറ്റിവച്ചിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു. എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, ശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനർ ഡോ. ജോസഫ് ജോബ്, വെെസ് പ്രിൻസിപ്പലുമാരായ റവ.ഡോ. ജോസ് തെക്കേപ്പുറം, ഡോ. ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.
തലയോലപ്പറന്പ് ഡിബി കോളജ് അധ്യാപകൻ അനീഷ് മാർട്ടിൻ ടോം മോഡറേറ്ററായിരുന്നു. ഈ വിഷയത്തിലുള്ള രണ്ടാമത്തെ പ്രഭാഷണം നാളെ രാവിലെ 11ന് നടക്കും.