+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​യ്തെ​ടു​ത്ത നെ​ല്ല് ക​യ​റ്റി വി​ടാ​നാ​യി​ല്ല; ക​ണ്ണീ​ര​ണി​ഞ്ഞു ക​ർ​ഷ​ക​ർ

ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് അ​​ന്പാ​​ട്ടു​​ക​​ട​​വി​​ലും, ചാ​​ന്നാ​​നി​​ക്കാ​​ട് കു​​ന്ന​​ത്ത് ക​​ട​​വി​​ലും കൊ​​യ്തെ​​ടു​​ത്ത നെ​​ല്ല് ക​​യ​​റ്റി വി​​ടാ​​നാ​​കാ​​തെ ക​​ർ​​ഷ​​ക​​ർ. ക​​ന​​ത്ത
കൊ​യ്തെ​ടു​ത്ത നെ​ല്ല് ക​യ​റ്റി വി​ടാ​നാ​യി​ല്ല;  ക​ണ്ണീ​ര​ണി​ഞ്ഞു ക​ർ​ഷ​ക​ർ
ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് അ​​ന്പാ​​ട്ടു​​ക​​ട​​വി​​ലും, ചാ​​ന്നാ​​നി​​ക്കാ​​ട് കു​​ന്ന​​ത്ത് ക​​ട​​വി​​ലും കൊ​​യ്തെ​​ടു​​ത്ത നെ​​ല്ല് ക​​യ​​റ്റി വി​​ടാ​​നാ​​കാ​​തെ ക​​ർ​​ഷ​​ക​​ർ. ക​​ന​​ത്ത മ​​ഴ​​യി​​ൽ പാ​​ട​​ത്തെ വെ​​ള്ള​​ത്തി​​ലാ​​യ നെ​​ല്ല് ക​​ര​​യ്ക്കെ​​ത്തി​​ച്ചെ​​ങ്കി​​ലും കി​​ളി​​ർ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ. മ​​ഴ​​യ്ക്കു മു​​ന്പേ കൊ​​യ്തെ​​ങ്കി​​ലും മി​​ല്ലു​​കാ​​രു​​ടെ അ​​നാ​​സ്ഥ മൂ​ല​മാ​ണ് ക​​യ​​റ്റി​വി​​ടാ​​ൻ വൈ​​കി​​യ​​തെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. അ​​ന്പാ​​ട്ടു​​ക​​ട​​വ് പാ​​ട​​ത്ത് 200 ക്വി​​ന്‍റ​​ലി​​ൽ അ​​ധി​​കം നെ​​ല്ലാ​​ണു മ​​ഴ ന​​ന​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യം ഒ​​രു ലോ​​ഡ് നെ​​ല്ല് മി​​ല്ലു​​കാ​​ർ കൊ​​ണ്ടു​പോ​​യെ​​ങ്കി​​ലും പി​​ന്നീ​​ട് തി​​രി​​ഞ്ഞു നോ​​ക്കി​​യി​​ല്ലെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ആ​​ദ്യം വി​​ത​​ച്ച നെ​​ല്ല് മ​​ട​​വീ​​ണ് ന​​ശി​​ച്ച​​തി​​നു​ശേ​​ഷം ര​​ണ്ടാ​​മ​​തും വീ​​ണ്ടും വി​​ത​​ച്ച​​താ​​ണി​​വി​​ടെ.

ചാ​​ന്നാ​​നി​​ക്കാ​​ട് പാ​​ട​​ത്തെ 150 ഏ​​ക്ക​​റി​​ൽ വി​​ള​ഞ്ഞ നെ​​ല്ലാ​​ണ് മി​​ല്ലു​​കാ​​ർ എ​​ടു​​ക്കാ​​തെ വ​​ന്ന​​തോ​​ടെ മ​​ഴ​​യ​​ത്ത് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്. കൊ​​യ്ത്ത് യ​​ന്ത്രം ഇ​​റ​​ക്കാ​​ൻ പ​​റ്റാ​​ത്ത സ്ഥ​​ല​​ത്ത് കൂ​​ലി​​ക്ക് ആ​​ളെ നി​​ർ​​ത്തി കൊ​​യ്തെ​​ടു​​ത്ത ക​​റ്റ​​യും വെ​​ള്ളം പൊ​​ങ്ങി​​യ​​തോ​​ടെ ന​​ശി​​ച്ചു. 30 വ​​ർ​​ഷം ത​​രി​​ശ് കി​​ട​​ന്ന പാ​​ട​​ത്ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് ആ​​ദ്യ​​മാ​​യി കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. ക​​ന​​ത്ത വി​​ള​​വു​​ണ്ടാ​​യി​​രു​​ന്ന പാ​​ട​​ത്തു ക​​ഴി​​ഞ്ഞ ത​​വ​​ണ​​യും വെ​​ള്ളം ക​​യ​​റി​​യ​തി​നാ​ൽ വി​​ള​​വ് ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.