കോട്ടയം: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന തലത്തിലുള്ള ഓണ്‍ലൈൻ കണ്വൻഷൻ ഇന്നു നടക്കും. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചാണു കണ്വൻഷൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി കെ റെയിൽ പദ്ധതിക്കെതിരേ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുകയാണ് ജനകീയ സമിതി. സമൂഹ മാധ്യമങ്ങളിലൂടെ ഓണ്‍ലൈൻ പോസ്റ്റർ, വീഡിയോ പ്രചാരണം നടത്താനും നോട്ടീസ് തയാറാക്കാനും കഴിഞ്ഞദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
ഇന്നു നടക്കുന്ന കണ്‍വൻഷനിൽ സമര പ്രഖ്യാപനം നടത്തി സംസ്ഥാനതലത്തിൽ പ്രതിഷേധ ദിനം പ്രഖ്യാപിക്കാനും വീടുകളിൽ പ്രതിഷേധാഗ്നി തെളിക്കൽ അടക്കമുള്ള സമര പരിപാടികൾ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനതലത്തിൽ സോഷ്യൽ മീഡിയ സബ് കമ്മിറ്റി രൂപീകരിച്ചാണു പ്രവർത്തനം സജ്ജമാക്കുന്നതെന്ന് ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കണ്‍വീനർ എസ്. രാജീവൻ എന്നിവർ അറിയിച്ചു.
കെ റെയിൽ പദ്ധതിക്കെതിരേ ഓണ്‍ലൈൻ കണ്വൻഷൻ ഇന്ന്
10:06 PM May 17, 2021 | Deepika.com