കോട്ടയം: ജില്ലയിൽ 1349 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1348 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 556 പുരുഷൻമാരും 576 സ്ത്രീകളും 217 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3004 പേർ രോഗമുക്തരായി. 14,581 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,61,039 പേർ കോവിഡ് ബാധിതരായി. 1,45,595 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 61,489 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-129, കാഞ്ഞിരപ്പള്ളി - 128, പനച്ചിക്കാട്- 108, ഏറ്റുമാനൂർ - 102, അയ്മനം -98, മൂന്നിലവ് - 46, പൂഞ്ഞാർ, തിരുവാർപ്പ് - 40, ചങ്ങനാശേരി - 33, ഈരാറ്റുപേട്ട -29, കോരുത്തോട് -26, നെടുംകുന്നം -23, ആർപ്പൂക്കര, കരൂർ -21, വാകത്താനം - 20, തൃക്കൊടിത്താനം -19, മാടപ്പള്ളി, പായിപ്പാട്, കുറിച്ചി- 18, വൈക്കം, പാലാ -15, ചെന്പ്, എരുമേലി, മറവന്തുരുത്ത് - 14, കറുകച്ചാൽ, തലയോലപ്പറന്പ്, ഉദയനാപുരം, കങ്ങഴ,പാന്പാടി - 13, മണർകാട്, അതിരന്പുഴ, ചിറക്കടവ് - 12, വിജയപുരം, മുണ്ടക്കയം - 11 ,വാഴപ്പള്ളി, വാഴൂർ, തലപ്പലം - 10, കടുത്തുരുത്തി, കുമരകം, തിടനാട്, പുതുപ്പള്ളി, കുറവിലങ്ങാട്, മീനച്ചിൽ, തലയാഴം- ഒന്പത്, പള്ളിക്കത്തോട്, മാഞ്ഞൂർ, അയർക്കുന്നം - എട്ട്, എലിക്കുളം, വെള്ളൂർ, പാറത്തോട് - ഏഴ്, കടപ്ലാമറ്റം, മീനടം, ടി.വി പുരം - ആറ്, പൂഞ്ഞാർ തെക്കേക്കര, ഭരണങ്ങാനം, കല്ലറ, കടനാട്,കാണക്കാരി - അഞ്ച്, കൂട്ടിക്കൽ - നാല്, അകലക്കുന്നം, മുളക്കുളം, കൂരോപ്പട, നീണ്ടൂർ, മരങ്ങാട്ടുപിള്ളി, മുത്തോലി - മൂന്ന്, വെളിയന്നൂർ, തീക്കോയി, രാമപുരം, ഞീഴൂർ, മേലുകാവ് - രണ്ട്, കൊഴുവനാൽ, കിടങ്ങൂർ, ഉഴവൂർ, മണിമല - ഒന്ന്.
ജില്ലയിൽ 1349 പേർക്ക് കോവിഡ്
10:06 PM May 17, 2021 | Deepika.com