+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​നം തെ​​ളി​​ഞ്ഞി​​ട്ടും കെ​​ടു​​തി ഒ​​ഴി​​യു​​ന്നി​​ല്ല

കോ​​ട്ട​​യം: പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ താ​​ഴ്ന്ന​​പ്ര​​ദേ​​ശ​​ങ്ങ​​ൾ നി​​ല​​വി​​ൽ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണെ​​ങ്കി​​ലും ആ​​ശ​​ങ്ക​​യു​​ടെ കാ​​ർ​​മേ​​ഘം ഒ​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണു ജി​​ല്
മാ​​നം തെ​​ളി​​ഞ്ഞി​​ട്ടും കെ​​ടു​​തി ഒ​​ഴി​​യു​​ന്നി​​ല്ല
കോ​​ട്ട​​യം: പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ താ​​ഴ്ന്ന​​പ്ര​​ദേ​​ശ​​ങ്ങ​​ൾ നി​​ല​​വി​​ൽ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണെ​​ങ്കി​​ലും ആ​​ശ​​ങ്ക​​യു​​ടെ കാ​​ർ​​മേ​​ഘം ഒ​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​ന്ന​​ലെ പ​​ക​​ൽ കാ​​ര്യ​​മാ​​യി മ​​ഴ പെ​​യ്തി​​ല്ല.
ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​ൽ 3.9 സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ ജി​​ല്ല​​യി​​ൽ പെ​​യ്തു​​വെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ക​​ണ​​ക്ക്. മീ​​ന​​ച്ചി​​ലാ​​റ്റി​​ലും മ​​ണി​​മ​​ല​​യാ​​റ്റി​​ലും വെ​​ള്ളം താ​​ഴ്ന്നു തു​​ട​​ങ്ങി​​യെ​​ങ്കി​​ലും പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ വെ​​ള്ളം ഇ​​റ​​ങ്ങാ​​ൻ വൈ​​കു​​ക​​യാ​​ണ്. മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ​​നി​​ന്നു​​ള്ള ഒ​​ഴു​​ക്ക് ക​​ര​​യി​​ലേ​​ക്കു ക​​യ​​റി കോ​​ട്ട​​യ​​ത്തി​​ന്‍റെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു.
ജ​​ല​​നി​​ര​​പ്പ് ഗ​​ണ്യ​​മാ​​യി ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ക​​ഴി​​ഞ്ഞ​​ദി​​വ​​സം മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ​​യും കൊ​​ടൂ​​രാ​​റി​​ന്‍റെ​​യും തീ​​ര​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കു ന​​ൽ​​കി​​യ മു​​ന്ന​​റി​​യി​​പ്പ് പി​​ൻ​​വ​​ലി​​ച്ചു. നാ​​ഗ​​ന്പ​​ടം, കു​​മ​​ര​​കം, കി​​ട​​ങ്ങൂ​​ർ, പേ​​രൂ​​ർ മേ​​ഖ​​ല​​യി​​ൽ മീ​​ന​​ച്ചി​​ലാ​​റും കോ​​ടി​​മ​​ത​​യി​​ൽ കൊ​​ടൂ​​രാ​​റും അ​​പ​​ക​​ട സാ​​ധ്യ​​താ നി​​ല​​യ്ക്കു മു​​ക​​ളി​​ൽ എ​​ത്തി​​യി​​രു​​ന്നു. കൊ​​ല്ലാ​​ട്, സം​​ക്രാ​​ന്തി, പ​​രി​​പ്പ്, ചി​​ങ്ങ​​വ​​നം, നാ​​ഗ​​ന്പ​​ടം, പേ​​രൂ​​ർ, ചു​​ങ്കം, വാ​​രി​​ശേ​​രി, തി​​രു​​വാ​​ർ​​പ്പ്, കൊ​​ശ​​മ​​റ്റം, വേ​​ളൂ​​ർ മേ​​ഖ​​ല​​ക​​ളി​​ൽ റോ​​ഡി​​ൽ ക​​യ​​റി​​യ വെ​​ള്ളം ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ ഗ​​താ​​ഗ​​തം താ​​റു​​മാ​​റാ​​യി​​രി​​ക്കു​​ക​​യാ​​ണ്.
കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലെ​​യും അ​​യ്മ​​നം, തി​​രു​​വാ​​ർ​​പ്പ്, കു​​മ​​ര​​കം, ആ​​ർ​​പ്പൂ​​ക്ക​​ര, കി​​ട​​ങ്ങൂ​​ർ, വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. നി​​ര​​വ​​ധി വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ൽ 31 ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ക്യാ​​ന്പു​​ക​​ളി​​ലാ​​യി 168 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 560 പേ​​ർ ക​​ഴി​​യു​​ന്നു​​ണ്ട്.
കോ​​ട്ട​​യം താ​​ലൂ​​ക്കി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​ന്നു മ​​ഴ പെ​​യ്തി​​ല്ലെ​​ങ്കി​​ൽ വെ​​ള്ള​​ക്കെ​​ട്ടി​​ന്‍റെ ദു​​രി​​തം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​തം തു​​ട​​രും.
കാ​​ല​​വ​​ർ​​ഷം വൈ​​കാ​​തെ എ​​ത്തു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യെ ഭീ​​തി​​യി​​ലാ​​ഴ്ത്തു​​ക​​യാ​​ണ്.
മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ കൊ​​ടു​​ങ്കാ​​റ്റി​​ൽ നി​​ലം​​പൊ​​ത്തി​​യ വ​​ൻ​​മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റു​​ന്ന​​തേ​​യു​​ള്ളു. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും വൈ​​ദ്യു​​തി​​ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. പ​​ന്പ, അ​​ഴു​​ത ന​​ദി​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്നു.