മുണ്ടക്കയം: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പുഞ്ചവയൽ പാലക്കുടിയിൽ പി.എം. ഏബ്രഹാമിന്റെ മകൻ ലിജോ പി. ഏബ്രഹാം (ലിജോമോൻ -34) മരണമടഞ്ഞു. സംസ്കാരം ഇന്ന് 3.30ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഞായറാഴ്ച രാത്രി പത്തോടെ മുണ്ടക്കയം - 504 കോളനി റോഡിൽ പുഞ്ചവയലിനു സമീപമുള്ള ചെക്ക് പോസ്റ്റ് കവലയിലായിരുന്നു അപകടം. ലിജോ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിലെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണമടയുകയായിരുന്നു. മാതാവ്: മോളി ഏബ്രഹാം.
ഭാര്യ ഡോണ മരിയ പറത്താനം പുതിയാപറന്പിൽ കുടുംബാംഗം. മക്കൾ: ജോവാൻ മരിയ ലിജോ, ജാനറ്റ് മോനിക്ക ലിജോ. സഹോദരൻ: സിജോ പി. ഏബ്രഹാം.
സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
10:06 PM May 17, 2021 | Deepika.com