+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ചി​കി​ത്സ​യി​ൽ ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

കോ​​ട്ട​​യം: കോ​​വി​​ഡ് ചി​​കി​​ത്സ​​യ്ക്കാ​​യി സ​​ർ​​ക്കാ​​ർ ആ​​യു​​ർ​​വേ​​ദ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു കേ​​ര​​ള സ്റ്റേ​​റ്റ് ഗ​​വ​​
കോ​വി​ഡ് ചി​കി​ത്സ​യി​ൽ ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
കോ​​ട്ട​​യം: കോ​​വി​​ഡ് ചി​​കി​​ത്സ​​യ്ക്കാ​​യി സ​​ർ​​ക്കാ​​ർ ആ​​യു​​ർ​​വേ​​ദ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു കേ​​ര​​ള സ്റ്റേ​​റ്റ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​യു​​ർ​​വേ​​ദ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സേ​​ർ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ. ആ​​യു​​ർ​​വേ​​ദ സാ​​ധ്യ​​ത​​ക​​ൾ കോ​​വി​​ഡ് ചി​​കി​​ത്സ​​യി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും താ​​ത്കാ​​ലി​​ക​​മാ​​യി പി​​എ​​സ്‌​​സി ലി​​സ്റ്റി​​ൽ​​നി​​ന്നോ കോ​​വി​​ഡ് ബ്രി​​ഗേ​​ഡി​​ൽ​​നി​​ന്നോ ആ​​യു​​ർ​​വേ​​ദ ഡോ​​ക്ട​​ർ​​മാ​​രെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും നി​​യ​​മി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ​​യു​​ൾ​​പ്പെ​​ടെ ചി​​ല ജി​​ല്ല​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് ആ​​യു​​ർ​​വേ​​ദ ഡോ​​ക്ട​​ർ​​മാ​​രെ കോ​​വി​​ഡ് ചി​​കി​​ത്സ​​യ്ക്കാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. നി​​ല​​വി​​ൽ ആ​​യു​​ർ​​വേ​​ദ ഡി​​സ്പെ​​ൻ​​സ​​റി​​ക​​ളി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രെ സി​​എ​​ഫ്എ​​ൽ​​ടി​​സി​​ക​​ളി​​ലേ​​ക്കും അ​​നു​​ബ​​ന്ധ ചു​​മ​​ത​​ല​​ക​​ളി​​ലേ​​ക്കും നി​​യോ​​ഗി​​ച്ച​​തി​​നാ​​ൽ ജി​​ല്ല​​യി​​ൽ ആ​​യു​​ർ​​വേ​​ദ ഡി​​സ്പെ​​ൻ​​സ​​റി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഭാ​​ഗി​​ക​​മാ​​യി ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​തേ​​ടി​​യ കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കു പെ​​ട്ടെ​​ന്നു​​ത​​ന്നെ രോ​​ഗ​​ശ​​മ​​നം ല​​ഭി​​ച്ചെ​​ന്നു സ്റ്റേ​​റ്റ് ആ​​യു​​ർ​​വേ​​ദ കോ​​വി​​ഡ് റെ​​സ്പോ​​ണ്‍​സ് സെ​​ൽ ന​​ട​​ത്തി​​യ പ​​ഠ​​ന​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്നു. കൂ​​ടു​​ത​​ൽ പേ​​രി​​ലേ​​ക്കു ചി​​കി​​ത്സ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ആ​​വ​​ശ്യ​​ത്തി​​നു ജീ​​വ​​ന​​ക്കാ​​രെ​​യും ഔ​​ഷ​​ധ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം. അ​​തു​​വ​​ഴി മ​​ര​​ണ​​നി​​ര​​ക്കു കു​​റ​​യ്ക്കാ​​നും രോ​​ഗി​​ക​​ളു​​ടെ വ​​ർ​​ധ​​ന ഒ​​ഴി​​വാ​​ക്കാ​​നും സാ​​ധി​​ക്കു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ആ​​ർ. കൃ​​ഷ്ണ​​കു​​മാ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​വി.​​ജെ. സെ​​ബി എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.