മ​​ഴ: ജി​​ല്ല​​യി​​ൽ 13.55 കോ​​ടി രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശം

10:06 PM May 17, 2021 | Deepika.com
കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ ജി​​ല്ല​​യി​​ൽ വ്യാ​​പ​​ക കൃ​​ഷി നാ​​ശം. 13,55,37,000 രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഇ​​തു​​വ​​രെ ക​​ണ​​ക്കാ​​ക്കി​​യി​​ട്ടു​​ള്ള​​തെ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ൽ കൃ​​ഷി ഓ​​ഫീ​​സ​​ർ ആ​​ന്‍റ​​ണി ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.
5114 ക​​ർ​​ഷ​​ക​​രു​​ടെ 4019.21 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്താ​​ണ് കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​ത്. റ​ബ​​ർ, വാ​​ഴ, തെ​​ങ്ങ്, നെ​​ല്ല്, പ​​ച്ച​​ക്ക​​റി, കു​​രു​​മു​​ള​​ക്, പ​​യ​​ർ- കി​​ഴ​​ങ്ങു​വ​​ർ​​ഗ​​ങ്ങ​​ൾ, വെ​​റ്റി​​ല​​ക്കൊ​​ടി, മ​​ര​​ച്ചീ​​നി, കൊ​​ക്കോ, ജാ​​തി, ക​​മു​​ക്, കാ​​പ്പി, ക​​ശു​​മാ​​വ് , പ്ലാ​​വ് എ​​ന്നി​​വ​​യാ​​ണ് ന​​ശി​​ച്ച​​ത്. കൃ​​ഷി നാ​​ശം നേ​​രി​​ട്ട ക​​ർ​​ഷ​​ക​​ർ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി www.aism.kerala.gov.in എ​​ന്ന പോ​​ർ​​ട്ട​​ലി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ സാ​​മ​​ഗ്രി​​ക​​ൾ​​ക്ക് അ​​മി​​ത വി​​ല; സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു

കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ സാ​​മ​​ഗ്രി​​ക​​ൾ അ​​മി​​ത വി​​ല​​യ്ക്ക് വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പ് കേ​​സെ​​ടു​​ത്തു. ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ൽ സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​തി​​ലും ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്ക് പ​​ൾ​​സ് ഓ​​ക്സി​​മീ​​റ്റ​​ർ, സാ​​നി​​റ്റൈ​​സ​​ർ, മാ​​സ്ക്, പി​​പി​​ഇ കി​​റ്റ് എ​​ന്നി​​വ വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യ ഏ​​ഴു സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.
വി​​ല രേ​​ഖ​​പ്പെ​​ടു​​ത്താ​​തെ​​യും അ​​മി​​ത വി​​ല ഈ​​ടാ​​ക്കി​​യും കോ​​വി​​ഡ് പ്ര​​തി​​രോ​​ധ സാ​​മ​​ഗ്രി​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഫോ​​ണ്‍ മു​​ഖേ​​ന അ​​റി​​യി​​ക്കാം.
ന​​ന്പ​​റു​​ക​​ൾ ചു​​വ​​ടെ
ഡെ​​പ്യൂ​​ട്ടി ക​​ണ്‍​ട്രോ​​ള​​ർ - 8182698044, 828 1698051
അ​​സി​​സ്റ്റ​​ന്‍റ് ക​​ണ്‍​ട്രോ​​ള​​ർ - 8281698045
ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​ർ
കോ​​ട്ട​​യം - 8281695046, പാ​​ലാ-8281695049, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി- 82826980 50, ച​​ങ്ങ​​നാ​​ശേ​​രി-8282698041, വൈ​​ക്കം- 8281698048