കോട്ടയം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. 13,55,37,000 രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആന്റണി ജോർജ് അറിയിച്ചു.
5114 കർഷകരുടെ 4019.21 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. റബർ, വാഴ, തെങ്ങ്, നെല്ല്, പച്ചക്കറി, കുരുമുളക്, പയർ- കിഴങ്ങുവർഗങ്ങൾ, വെറ്റിലക്കൊടി, മരച്ചീനി, കൊക്കോ, ജാതി, കമുക്, കാപ്പി, കശുമാവ് , പ്ലാവ് എന്നിവയാണ് നശിച്ചത്. കൃഷി നാശം നേരിട്ട കർഷകർ നഷ്ടപരിഹാരത്തിനായി www.aism.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം.
കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില; സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തു
കോട്ടയം: കോവിഡ് പ്രതിരോധ സാമഗ്രികൾ അമിത വിലയ്ക്ക് വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പിപിഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കോവിഡ് പ്രതിരോധ സാമഗ്രികൾ വിൽക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോണ് മുഖേന അറിയിക്കാം.
നന്പറുകൾ ചുവടെ
ഡെപ്യൂട്ടി കണ്ട്രോളർ - 8182698044, 828 1698051
അസിസ്റ്റന്റ് കണ്ട്രോളർ - 8281698045
ഇൻസ്പെക്ടർമാർ
കോട്ടയം - 8281695046, പാലാ-8281695049, കാഞ്ഞിരപ്പള്ളി- 82826980 50, ചങ്ങനാശേരി-8282698041, വൈക്കം- 8281698048