കണ്ണൂർ: ജില്ലയില്‍ ഇന്നലെ 2159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 2078 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 47 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 26.02%. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 120474 ആയി. ഇവരില്‍ 1488 പേര് ഇന്നലെ രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 90610 ആയി. 483 പേര് കോവിഡ് മൂലം മരിച്ചു. 26832 പേര് ചികിത്സയിലാണ്.
26070 പേര് വീടുകളിലും 762 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 75824 പേരാണ്.
ഇതില്‍ 74486 പേര് വീടുകളിലും 1338 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 981503 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 980005 എണ്ണത്തിന്റെ ഫലം വന്നു. 1498 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്നും വാക്സിനേഷനില്ല
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല.
ആര്‍ടി -പിസിആര്‍ ടെസ്റ്റ്
ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് കോട്ടയം മലബാര്‍ കിണവക്കല്‍ മൗവ്വേരി മാപ്പിള എല്‍പി സ്കൂള്‍, തില്ലങ്കേരി സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാപ്പിനിശേരി സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്കൂള്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് 19 ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തും.
രാവിലെ 10 മുതല്‍ വൈകുന്നേരംനാലു വരെയാണ്പരിശോധനാസമയം.
ജില്ലയില്‍ ഇന്നലെ 2159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
01:00 AM May 15, 2021 | Deepika.com