കോ​വി​ഡ് ഭീ​തി​ക്ക് ശ​മ​ന​മി​ല്ലാ​തെ ഇ​രി​ട്ടി

01:00 AM May 15, 2021 | Deepika.com
ഇ​രി​ട്ടി: ഇരിട്ടി മേ​ഖ​ല​യി​ല്‍ കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​നൊ​പ്പം മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഉ​ള്‍​പ്പെ​ടെ മേ​ഖ​ല​യി​ലെ എ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 84 പേ​ര്‍ ഇ​തു​വ​രെ മ​രി​ച്ചു. ഈ ​മാ​സം മാ​ത്രം 30 പേ​രാ​ണ് മ​രി​ച്ച​ത്. നി​ല​വി​ല്‍ 2168 പേ​ര്‍ രോ​ഗ ബാ​ധി​ത​രാ​ണ്. 5384 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. ര​ണ്ടാ​ഴ്ച​ക്കി​ട​യി​ല്‍ രോ​ഗം കു​ത്ത​നെ ഉ​യ​ര്‍​ന്ന​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. ന​ഗ​ര​സ​ഭ​യ്ക്കു പു​റ​മേ അ​യ്യ​ന്‍​കു​ന്ന്, ആ​റ​ളം, പാ​യം, ഉ​ളി​ക്ക​ല്‍, പ​ടി​യൂ​ര്‍, തി​ല്ല​ങ്കേ​രി, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യാ​ണ് ഇ​ത്ര​യും രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. 4800 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. ഇ​ക്കു​റി ന​ഗ​ര മേ​ഖ​ല​യെ അ​പേ​ക്ഷി​ച്ച് മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ വ്യാ​പ​നം കൂ​ടു​ത​ലാ​ണെ​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
മേ​ഖ​ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടും രോ​ഗ വ്യാ​പ​ന തോ​ത് കു​റ​യു​ന്നി​ല്ല. രോ​ഗ​നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല്‍​ക്കു​ന്ന​ത് ഇ​പ്പോ​ഴും ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലാ​ണ്. 622 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 2016 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 26 പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍ ഈ ​മാ​സം മാ​ത്രം മ​രി​ച്ചു. ഏ​ഴു വാ​ര്‍​ഡു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്. എ​ട​ക്കാ​നം മേ​ഖ​ല​യി​ലാ​ണ് രോ​ഗ വ്യാ​പ​നം രൂ​ക്ഷം. ന​ഗ​ര​ത്തി​ല്‍ മൂ​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ മ​രി​ച്ച​ത് വ്യാ​പാ​ര മേ​ഖ​ല​യെ​യും ന​ടു​ക്ക​ത്തി​ലാ​ക്കി.​ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​തി രൂ​ക്ഷ​മാ​ണ്. 402 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​ണ്. 980 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. ആ​റ​ളം ഫാം ​വാ​ര്‍​ഡി​ലും അ​മ്പ​ല​ക്ക​ണ്ടി​യി​ലു​മാ​ണ് രോ​ഗ വ്യാ​പ​നം രൂ​ക്ഷം. ആ​റ​ള​ത്ത് ഇ​തു​വ​രെ എ​ട്ടു​പേ​ര്‍ മ​രി​ച്ചു. ഈ ​മാ​സം മ​രി​ച്ച​ത് ര​ണ്ടു​പേ​രാ​ണ്. 258 രോ​ഗി​ക​ളാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 588 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 460 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലു​മാ​ണ്. പാ​യ​ത്ത് ഇ​തു​വ​രെ 10 പേ​ര്‍ മ​രി​ച്ചു. നാ​ലു​പേ​ര്‍ ഈ ​മാ​സം മ​രി​ച്ച​വ​രാ​ണ്.മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ 277 പേ​ര്‍ പോ​സി​റ്റീ​വാ​ണ്. 1032 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 450 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ആ​റു​പേ​ര്‍ മ​രി​ച്ചു. ഇ​വ​രെ​ല്ലാം ഈ ​മാ​സം മ​രി​ച്ച​വ​രാ​ണ്. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 227 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​ണ്. 1018 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 833 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു. ര​ണ്ടു​പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഈ ​മാ​സം മ​ര​ണം സം​ഭ​വി​ച്ചി​ല്ലെ​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.
പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 206 പേ​ര്‍ ചി​കി​ത്സ​യി​ലി​ണ്. 808 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 462 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു. ഒ​ന്‍​പ​തു​പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഈ ​മാ​സം മ​ര​ണം ഇ​ല്ല​ങ്കി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലാ​ണ് ഇ​വി​ടെ നാ​ലു​പേ​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.
ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 210 പേ​രാ​ണ് നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യി തു​ട​രു​ന്ന​ത്. 958 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. 26 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച​വ​ര്‍ 16 പേ​രാ​ണ്. 10 പേ​രും ഈ ​മാ​സം മ​രി​ച്ച​വ​രാ​ണ്. അ​യ്യ​ന്‍​കു​ന്നി​ല്‍ 170 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. 683 പേ​ര്‍ നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു​പേ​ര്‍ മ​രി​ച്ച​തി​ല്‍ അ​ഞ്ചു പേ​ര്‍ ഈ ​മാ​സം മ​രി​ച്ച​വ​രാ​ണ്.
ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ഭീ​തി
അ​യ്യ​ന്‍​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ രോ​ഗ വ്യാ​പ​നം രൂ​ക്ഷം. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കോ​ട്ട​ക്ക​രി രാ​ജീ​വ് ദ​ശ​ല​ക്ഷം കോ​ള​നി​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 60 ശ​ത​മാ​ന​വും കൊ​ട്ടു​ക​പ്പാ​റ ഐ​ടി​ഡി​പി കോ​ള​നി​യി​ല്‍ 46.67 ശ​ത​മാ​ന​വും ആ​ണ്. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​യ​റ്റ്‌​നാം കോ​ള​നി​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 32 ശ​ത​മാ​നം ആ​ണ്. രാ​ജീ​വ് ദ​ശ​ല​ക്ഷം കോ​ള​നി​യി​ല്‍ 30 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 18 പേ​രും കൊ​ട്ടു​ക​പ്പാ​റ​യി​ല്‍ 30 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 14 പേ​രും വി​യ​റ്റ്‌​നാ​മി​ല്‍ 50 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 16 പേ​രും പോ​സി​റ്റീ​വാ​ണ്. പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ടി കോ​ള​നി​യി​ല്‍ മാ്ത്ര​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.
അ​ടി​യ​ന്ത​ര യോ​ഗം നാ​ളെ
എ​ടൂ​ർ: ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ നാ​ളെ രാ​വി​ലെ 11 ന് ​ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം വി​ളി​ച്ചു. ഫാ​മി​ൽ ഒ​രു മാ​സ​മാ​യി നി​രോ​ധ​നാ​ജ്ഞ​യാ​ണ്. എ​ന്നി​ട്ടും രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് മാ​ത്ര​മാ​യി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്‌ ന​ട​ത്ത​ണ​മെ​ന്ന അ​വ​ശ്യ​വും ന​ട​പ്പി​ലാ​യി​ല്ല. സ​ണ്ണി ജോ​സ​ഫ് എം ​എ​ൽ​എ യു​ടെ അ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്.

പ​രി​ശോ​ധ​നാ കേ​ന്ദ്രം
ഇ​രി​ട്ടി എച്ച്എസ്എസിൽ
ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം ഇ​രി​ട്ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി. ആ​ന്‍റി​ജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ഇ​നി ഇ​രി​ട്ടി എ​ച്ച്എ​സ്എ​സി​ലെ കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും ന​ട​ത്തു​ക. ഒ​പി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.പി.​പി.​ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​വും ഇ​രി​ട്ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.