ക​ന​ത്ത മ​ഴ: കെ​എ​സ്ആ​ര്‍​ടി​സി ഗാ​രേ​ജി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്നു

01:00 AM May 15, 2021 | Deepika.com
പ​യ്യ​ന്നൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ പ​യ്യ​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഗാ​രേ​ജി​ന്‍റെ മ​തി​ലി​ടി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് ഡി​പ്പോ​യു​ടെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള മ​തി​ല്‍ ത​ക​ര്‍​ന്ന​ത്.
ഡി​പ്പോ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വി. ​ദാ​മോ​ര​ന്‍റെ​യും വി. ​മാ​ധ​വ​ന്‍റെ​യും വീ​ടി​നോ​ട് ചേ​ര്‍​ന്ന 12 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്. മ​തി​ല്‍ ത​ക​ര്‍​ന്ന​തോ​ടെ ഇ​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന ക​പ്പ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ശി​ച്ചു. ഡി​പ്പോ അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളാ​ണ് മ​തി​ലി​ടി​യു​ന്ന​തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.