പയ്യന്നൂര്‍: കനത്ത മഴയില്‍ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഗാരേജിന്റെ മതിലിടിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് ഡിപ്പോയുടെ തെക്കുഭാഗത്തുള്ള മതില് തകര്‍ന്നത്.
ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന വി. ദാമോരന്റെയും വി. മാധവന്റെയും വീടിനോട് ചേര്‍ന്ന 12 മീറ്ററോളം നീളത്തിലുള്ള മതിലാണ് ഇടിഞ്ഞത്. മതില് തകര്‍ന്നതോടെ ഇവരുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്തിരുന്ന കപ്പ, വാഴ തുടങ്ങിയ കൃഷികളും ഫലവൃക്ഷങ്ങളും നശിച്ചു. ഡിപ്പോ അധികൃതരുടെ നിരുത്തരവാദപരമായ പ്രവൃത്തികളാണ് മതിലിടിയുന്നതിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.