കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മ​ട്ട​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി

12:58 AM May 15, 2021 | Deepika.com
മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ആ​ദ്യ ദി​ന​ത്തി​ല്‍ ര​ണ്ടു കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ബ്ലോ​ക്കി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.
24 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ച് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള്‍ സെ​ന്‍ററും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ ര​ണ്ടു വാ​ര്‍​ഡു​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ​ത്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യെ​ങ്കി​ലും സ്‌​പെ​ഷാ​ലി​റ്റി ഒ​പി സൗ​ക​ര്യ​വും തു​ട​രു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​ത വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​റോ​ജ, ഷാ​ഹി​ന സ​ത്യ​ന്‍, എ.​കെ.​സു​രേ​ഷ് കു​മാ​ര്‍, വി.​കെ.​സു​ഗ​ത​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ. ​സു​ഷ​മ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.