ഇരിട്ടി: ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ പഴശി പദ്ധതിയില്‍നിന്ന് പൈപ്പ് ലൈന്‍ വഴി വീടുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ പരിധിയിലെ കുടിവെള്ള വിതരണത്തിനായുള്ള ഉന്നതതല ജലസംഭരണി നിര്‍മാണം തുടങ്ങി. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്‍വശം ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജല സേചന വകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് ജലസംഭരണിയുടെ നിര്‍മാണം ആരംഭിച്ചത്.
ഇരിട്ടി ,മട്ടന്നൂര്‍ നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായാണ് പഴശി പദ്ധതിയിലെ വെള്ളം ഉപയോഗിച്ചുകൊണ്ടുള്ള 75 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വന്‍ കുടിവെള്ള വിതരണ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ പദ്ധതിയുടെ ഭാഗമായുള്ള കൂറ്റന്‍ കിണര്‍ നിര്‍മാണ പ്രവൃത്തി പഴശി ഡാം സൈറ്റില്‍ അന്തിമ ഘട്ടത്തിലാണ്. ജൂണ്‍ അവസാനത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
ഇരിട്ടി കുടിവെള്ള പദ്ധതി; ജലസംഭരണി നിര്‍മാണം തുടങ്ങി
12:58 AM May 15, 2021 | Deepika.com