കണിച്ചാര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദങ്ങളും പരിഹരിക്കാന്‍ ഇ - ക്ലിനിക്കെന്ന ആശയവുമായി കണിച്ചാര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ -ക്ലിനിക്ക് ടെലി മെഡിസിന് സംവിധാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓണ്‍ ലൈനായി ഉദ്ഘാടനം ചെയിതു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ഫോണിലൂടെ വിദഗ്ധ ഡോക്ടര്‍മാരെ ബന്ധപ്പെടുന്നതിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമൊരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആൻണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനവും മാനസിക സമ്മര്‍ദമുള്ളവര്‍ക്ക് കൗണ്‍സിലിംഗും സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.
ഗൈനക്കോളജി, പീഡിയാട്രിക്, അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ തുടങ്ങിയ വിഭാഗങ്ങളിലെ 13 ഡോക്ടര്‍മാരുടേയും രണ്ട് കൗണ്‍സിലേഴ്സിന്റേയും സേവനം ഇ -ക്ലിനിക്കിലുണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോജന്‍ എടത്താഴെ, സെക്രട്ടറി ബാബു തോമസ്, കണിച്ചാര്‍ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.