കണ്ണൂർ: കേരള കോൺഗ്രസ് -ബി പ്രവർത്തകരുടെ യോഗം ഓൺലൈനായി ചേർന്ന് നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരിയും ജില്ലാ പ്രസിഡന്റ് രതീഷ് ചിറയ്ക്കലും അറിയിച്ചു. കൂത്തുപറമ്പ് നിയോജക മണ്ഡലം ഭാരാവാഹികൾ. എം.വി. അനൂപ് കുമാർ, (പ്രസിഡന്റ് ) സുദേഷ് കുമാർ ( സെക്രട്ടറി) കെ.ടി. രമേശൻ (വൈസ് പ്രസിഡന്റ്),കെ.രമേശൻ (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണൻ പാട്യം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. തലശേരി നിയോജക മണ്ഡലം ഭാരവാഹികളായി എ.ടി. മാത്യു (പ്രസിഡന്റ്), ബിനോയ് തോമസ് (സെക്രട്ടറി), ഉല്ലാസ് കുമാർ (വൈസ് പ്രസിഡന്റ്), ടി.എ. ചാക്കോച്ചൻ (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് ജോസഫ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ഓൺലൈൻ മീറ്റിംഗിൽ ജില്ലാ ഭാരവാഹികളായ കെ.കെ. രമേശൻ, ജോയിച്ചൻ വേലിക്കകത്ത്, ഷോണി അറയ്ക്കൽ എന്നിവരും പങ്കെടുത്തു.