ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​നങ്ങളുടെ ഹോം ​ഡെ​ലി​വ​റി; പ​രാ​തിയുമായി വ്യാ​പാ​രി​ക​ൾ

12:58 AM May 15, 2021 | Deepika.com
ത​ളി​പ്പ​റ​മ്പ്: കോ​വി​ഡ് വ്യ​പ​നം രൂ​ക്ഷ​മാ​വു​ക​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്ത​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഹോം ​ഡെ​ലി​വ​റി ന​ട​ത്താ​ന്‍ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ ത​ളി​പ്പ​റ​മ്പി​ലെ വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്ത്. വ്യാ​പാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം ഇ​ള​വ് അ​നു​വ​ദി​ച്ച​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ച്ച​തി​നെ​തി​രെ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നി​യു​ക്ത എം​എ​ല്‍​എ​യ്ക്കും വ്യാ​പാ​രി​ക​ള്‍ പ​രാ​തി ന​ല്‍​കി. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​നു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. മ​റ്റു​ള്ള സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഒ​രു ക​ട​ക​ള്‍​ക്കും ഇ​തു​വ​രെ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ഹോം ​ഡെ​ലി​വ​റി ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ അ​ല്ലാ​ത്ത എ​ല്ലാ​വി​ധ സാ​ധ​ന​ങ്ങ​ളും വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് മ​റ്റു​ള്ള വ്യാ​പാ​രി​ക​ളോ​ടെ കാ​ണി​ക്കു​ന്ന അ​നീ​തി​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഏ​തൊ​ക്കെ വി​ല്പ​ന ന​ട​ത്താം ന​ട​ത്താ​തി​രി​ക്കാം എ​ന്ന രീ​തി​യി​ലു​ള്ള യാ​തൊ​രു നി​ബ​ന്ധ​ന​ക​ളും ഉ​ത്ത​ര​വാ​യി സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ ഹോം ​ഡെ​ലി​വ​റി ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വും ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.