+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ൾ​സ് ഓ​ക്സിമീ​റ്റ​റു​ക​ൾ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. കൂ​രാ​ച്ചു​ണ്ട് എ​.ജെ. ക്ലി​നി​ക്ക് ഉ​ട
പ​ൾ​സ് ഓ​ക്സിമീ​റ്റ​റു​ക​ൾ  പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. കൂ​രാ​ച്ചു​ണ്ട് എ​.ജെ. ക്ലി​നി​ക്ക് ഉ​ട​മ​ക​ളാ​യ ഡോ. ​ആ​ഷ ജോ​സ്, ഡോ. ​എ.​ജെ. വ​ർ​ക്കി എ​ന്നി​വ​ർ 14 ഓ​ക്സീ മീ​റ്റ​റു​ക​ളും കൂ​രാ​ച്ചു​ണ്ട് റോ​യ​ൽ സ്റ്റോ​ഴ്സ് ഉ​ട​മ അ​ഗ​സ്റ്റി​ൻ പാ​ല​റ 13 ഓ​ക്സീ​മീ​റ്റ​റു​ക​ളു​മാ​ണ് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, അം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ആ​ൻ​സ​മ്മ ജോ​സ്, സ​ണ്ണി പു​തി​യ കു​ന്നേ​ൽ, നോ​ഡ​ൽ ഓ​ഫീ​സ​ർ ബേ​ബി ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ള്‍​സ് ഓ​ക്‌​സീ​മീ​റ്റു​ക​ള്‍ ന​ല്‍​കി

കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​യും എ​ല്‍​എ​സ്ജി​ഡി എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലേ​യും ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 100 പ​ള്‍​സ് ഓ​കീ​സീ​മീ​റ്റ​റു​ക​ള്‍ ന​ല്‍​കി.
പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റു​ക​ള്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍​ക്കും ഡോ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍​ക്കും ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ല്‍ ജ​മീ​ല കോ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണി​ന് കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​അ​ഹ​മ്മ​ദ് ക​ബീ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ബാ​ബു, എ​ല്‍​എ​സ്ജി​ഡി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഷൈ​ജു, പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ പി.​ടി. പ്ര​സാ​ദ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.