കോഴിക്കോട്: കോട്ടക്കൽ ഗ്രാമം വാട്സ് ആപ്പ് കൂട്ടായ്മ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. ഇതിനു മുന്പും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയർപോർട്ട് ചെയറുകളും പൾസ് ഓക്സിമീറ്ററുകളും നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് വീണ്ടും പൾസ് ഓക്സിമീറ്ററുകൾ നൽകിയത്. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ബൈജു കോട്ടക്കൽ ഗ്രാമം വാട്ട്സപ്പ് കൂട്ടായ്മ അഡ്മിൻമാരായ പി.വി. സജിത്ത്, റിബേഷ് കോട്ടക്കൽ, നിധിൻ പൂഴിയിൽ, ഷംസീർ ചെത്തിൽ, ഷമോജ് കോട്ടക്കൽ എന്നിവരിൽ നിന്നും പൾസ് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെട്ടർ മിനി, സ്റ്റാഫ് നഴ്സ് സോണിയ തോമസ് എന്നിവർ സംബന്ധിച്ചു.
പൾസ് ഓക്സിമീറ്ററുകൾ നൽകി
12:30 AM May 15, 2021 | Deepika.com