+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക്‌ ജ​നം ട്ര​സ്റ്റി​ന്‍റെ ക​രു​ത​ൽ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു ലോ​ക്ക്ഡൗ​ൺ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ
തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക്‌ ജ​നം ട്ര​സ്റ്റി​ന്‍റെ ക​രു​ത​ൽ
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു ലോ​ക്ക്ഡൗ​ൺ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, വ​ലി​യ​ങ്ങാ​ടി, ലി​ങ്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള നൂ​റു ക​ണ​ക്കി​ന് പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി.
ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് കൂ​ടി​യാ​ണ് വ്യാ​ഴാ​ഴ്ച തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ജ​നം ട്ര​സ്റ്റ്‌ ഭ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ റാ​ഫി പു​തി​യ​ക​ട​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ഒ​ള​വ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് നേ​ര​ത്തെ​യും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഫ​യ​ർ ആ​ൻഡ് റെസ്ക്യൂ സ്റ്റേ​ഷ​നു​ക​ളി​ലും ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു ട്ര​സ്റ്റ്‌ മാ​തൃ​ക​യാ​യി​രു​ന്നു.