+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള നി​യ​മം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണമെന്ന്

താ​മ​ര​ശേ​രി: കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്ന​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​ര്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം
കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള നി​യ​മം  ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണമെന്ന്
താ​മ​ര​ശേ​രി: കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്ന​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​ര്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ല്‍ ആ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നും മ​നു​ഷ്യ​രെ അ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​മി​ട​യാ​ക്കു​ന്ന​തെ​ന്നും മു​ന്‍​എം​എ​ല്‍​എ കാ​രാ​ട്ട് റ​സാ​ഖ് പ​റ​ഞ്ഞു.
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ചി​കി​ത്സ തേ​ടി​യ​തി​നു ശേ​ഷം വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ക​ട്ടി​പ്പാ​റ അ​മ​രാ​ട് വേ​ങ്ങ​യു​ള്ള കു​ന്നു​മ്മ​ല്‍ നി​നീ​ഷി​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലു​ള്ള ക​ര്‍​ഷ​ക ജാ​ഗ്ര​ത സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഭ​ര​ണ സ​മി​തി അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി​യ​താ​യി വ​നം മ​ന്ത്രി അ​റി​യി​ച്ച​താ​യി മു​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധി​ഷ് ക​ല്ലു​ള്ള​തോ​ട്, ടി.​സി. വാ​സു, പി.​സി. തോ​മ​സ്, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ക​രീം പു​തു​പ്പാ​ടി, എ​ന്‍.​ഡി. ലൂ​ക്ക തു​ട​ങ്ങി​യ​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.