ത​ക​ര്‍​ന്ന ക​ട​ല്‍ഭി​ത്തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ര്‍നി​ര്‍​മി​ക്ക​ണം: എം.കെ. രാ​ഘ​വ​ന്‍ എം​പി

12:28 AM May 15, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തു​ട​രു​ന്ന ശ​ക്ത​മാ​യ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ ത​ക​ര്‍​ന്ന ക​ട​ല്‍ ഭി​ത്തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ര്‍​നി​ര്‍​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.
വ്യാ​ഴാ​ഴ്ച കോ​തി, പു​തി​യ​ക​ട​വ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ന് പു​റ​മേ വെ​ള്ളി​യാ​ഴ്ച ക​ട​ലു​ണ്ടി മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ തി​ര​യ​ടി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത ക​ട​ലു​ണ്ടി​ക്ക​ട​വ്, ക​പ്പ​ല​ങ്ങാ​ടി, കോ​ട്ട​ക്ക​ണ്ടി, വാ​ക്ക​ട​വ്, ചാ​ലി​യം, ക​ടു​ക്ക ബ​സാ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ക​ട​ല്‍ ഭി​ത്തി ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.
ഇ​തു​മൂ​ലം വെ​ള്ളം ക​ട​ല്‍​ഭി​ത്തി ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. കാ​ല​വ​ര്‍​ഷ​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മി​രി​ക്കെ ത​ക​ര്‍​ന്ന ക​ട​ല്‍ ഭി​ത്തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ജ​ന​വാ​സ​മേ​ഖ​ല​ക​ളെ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.