കൂരാച്ചുണ്ട്: മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരം റോഡരികിലും വീടുകൾക്കും അപകടരമായി ഭീക്ഷണി ഉയർത്തുന്ന മരങ്ങൾ കൂരാച്ചുണ്ട് അമീൻ റെസ്ക്യൂ ടീമംഗങ്ങൾ മുറിച്ചുനീക്കി.
പഞ്ചായത്ത്, പോലീസ്, അഗ്നിശമനസേന എന്നിവരുടെ നിർദേശാനുസരണവുമാണ് കക്കയം മുപ്പതാംമൈൽ, ലക്ഷം വീട് കോളനി തുടങ്ങിയ വിടങ്ങളിലെ മരങ്ങൾ മുറിച്ച് നീക്കിയത്.
എസ്ഐ പി.ഡി.റോയിച്ചൻ, അമീൻ റെസ്ക്യൂ അംഗങ്ങളായ ബിജു കക്കയം, ബഷീർ കൊല്ലിയിൽ എന്നിവർ നേതൃത്വം നൽകി.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരം മരങ്ങൾ മുറിച്ചുനീക്കി
12:28 AM May 15, 2021 | Deepika.com