തിരുവമ്പാടി: മഴക്കാലം എത്തുന്നതിനു മുൻപേ പെയ്ത മഴയിൽ റോഡിന്റെ വശത്തായി വലിയ ഗർത്തം രൂപപ്പെട്ടു. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് മുൻവശത്താണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ രണ്ടടിയോളം താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടത്.
നവീകരണം നടക്കുന്ന അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് കടന്നുപോകുന്ന ഇവിടെ ഡ്രെയിനേജ് സംവിധാനം സ്ഥാപിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള കയറ്റത്തിൽ ഒഴുകിപ്പോയ മെറ്റലും പാറയുടെ അവശിഷ്ടങ്ങളും റോഡിൽ നിരന്നുകിടക്കുന്നതിനാൽ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു.