20 വർഷം സർവീസുള്ള സർക്കാർ ജീവനക്കാരനാണ് ഞാൻ. ശന്പളത്തോടെ എനിക്ക് അർഹതപ്പെട്ട അവധികൾ എല്ലാം തന്നെ ചികിത്സയ്ക്കായി ഞാനെടുത്തു. നിലവിൽ എന്റെ കൈവശം ശന്പളത്തോടുകൂടി എടുക്കാവുന്ന ലീവുകൾ ഇല്ല. ഇനി ശൂന്യവേതനാവധി മാത്രമേയുള്ളൂ.
കെഎസ്ആറിൽ പറയുന്ന ലീവ് നോട്ട് ഡ്യു എന്ന അവധിക്ക് എനിക്ക് അർഹതയില്ലേ? പാടില്ലായെന്ന് മേലധികാരി പറയുന്നു. ഏതു തരം ജീവനക്കാർക്കാണ് ലീവ് നോട്ട് ഡ്യു അവധിക്ക് അർഹതയെന്ന് വ്യക്തമാക്കാമോ?
ശോഭ ആന്റണി,
ചേർത്തല
ശന്പളത്തോടുകൂടിയ അവധികളൊന്നും ക്രെഡിറ്റിൽ ഇല്ലാത്തവർക്ക് മുൻകൂറായി അനുവദിക്കാവുന്ന അവധിയാണ് ലീവ് നോട്ട് ഡ്യു (Leave not due) Rule 85 KSR Vol I P I. ഈ അവധി Substantive Officer/ Confirmed/ Perma nent എന്നീ സ്ഥിരം ജീവനക്കാർക്കു മാത്രമേ അനുവദിക്കൂ. Officiating Officer ആയവർക്ക് ഇത് അനുവദനീയമല്ല.
താങ്കൾ Substantive Officer/ Confirmed/ Permanent Or Officiating Officer ഇതിൽ ഏതെന്നു കത്തിൽ പറഞ്ഞിട്ടില്ല. ലീവ് നോട്ട് ഡ്യു എടുക്കുന്ന സമയത്ത് അർധവേതനാ വധി (HPL)ക്കു തുല്യമായ ശന്പളം ലഭിക്കും. ഭാവിയിൽ നേടിയെടുക്കുന്ന എച്ച്പിഎലിൽനിന്നും ഇതു തട്ടിക്കിഴിക്കും. ഇങ്ങനെ അനുവദിക്കുന്ന അവധിക്കു തുല്യമായി ഭാവിയിൽ സർവീസ് ബാക്കി ഉണ്ടായിരിക്കണം. ഒരു ജീവനക്കാരന് സർവീസ് കാലഘട്ടത്തിൽ പരമാവധി 360 ദിവസമാണ് ഇത് അനുവദിക്കുന്നത്. ഇതിൽ 180 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ബാക്കി 180 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും ഇതനുവദിക്കുന്നതാണ്. എന്നാൽ ഒറ്റഘട്ടത്തിൽ 90 ദിവസത്തിൽ അധികരിക്കാൻ പാടില്ല.