മെൽബണ്‍: മെൽബണിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷൻ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കു നീങ്ങുന്നു. ഭരണം പിടിക്കാൻ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകൾ രംഗത്തിറങ്ങിയതോടെയാണ് മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ തെരഞ്ഞെടുപ്പ് അതിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്.
ഓസ്ട്രേലിയൻ മലയാളികളുടെ പ്രവാസജീവിതത്തിൽ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വർഷത്തെ പാരന്പര്യത്തിന്റെ പകിട്ടിൽ ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ മെൽബണ്‍ സമൂഹത്തിൽ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് . ഒട്ടേറെ കയറ്റിറക്കങ്ങൾ താണ്ടിയ ഈ സംഘടന അരപ്പതിറ്റാണ്ട് കാലത്തിനുള്ളിൽ നഷ്ട്ടപെട്ട പ്രതിഛായ കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ അധികാരം പിടിക്കുവാൻ അരയും തലയും മുറുക്കി നിരവധി പാനലുകളാണ് മത്സരത്തിന് തയാറാകുന്നത് . ഒരു പാനലിൽ 11 പേരാണ് മത്സരിക്കേണ്ടത് . എല്ലാവരുടെയും ഫോട്ടോ മുദ്രണം ചെയ്ത പേരും അഡ്രസും അടങ്ങിയ പാനലുകൾ ജനുവരി 31നു വൈകുന്നേരം അഞ്ചിനു മുന്നായി teammav2019@gmail.com എന്ന ഈമെയിലിൽ അയക്കേണ്ടതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി രണ്ടിനാണ് . അയച്ച പാനലുകളുടെയും, മത്സരാർതഥികളുടെയും വിശദവിവരങ്ങൾ ഫോട്ടോ അടക്കം, തുടർന്നുള്ള ദിവസങ്ങളിൽ MAVയുടെ ഒൗദ്യോഗിക ഫേസ്ബുക്കിൽ പ്രദശിപ്പിക്കും.
ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം നാലിന് ഡാണ്ടിനോഗിലുള്ള യൂണിറ്റിംഗ് ചർച്ച് ഹാളിൽ നടക്കുന്ന പൊതുയോഗം പുതിയ ഭാരവാഹികൾ ആരെന്നറിയുവാൻ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും സ്നേഹപൂർവം കാത്തിരിക്കുന്നു.
റിപ്പോർട്ട്: സൈമണ്‍ ജോർജ്