പ്രൊബേഷൻ കാലയളവ് ഒരു വർഷം ഉള്ള എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇൻക്രിമെന്റ് എപ്പോൾ ലഭിക്കും.
സേവ്യർ , കോട്ടയം
ഒരു വർഷം പ്രൊബേഷൻ കാലയളവുള്ള എയ്ഡഡ് സ് കൂൾ അധ്യാപകർക്ക് പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയായാൽ മാത്രമേ ഇൻക്രിമെന്റ് ലഭിക്കൂ. എന്നാണോ വിജയകരമായി പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്നത് അന്നുമുതൽ ആദ്യ ഇൻക്രിമെന്റും തുടർന്ന് ഏതു മാസത്തിലാണോ സർവീസിൽ പ്രവേശിച്ചത് ആ മാസം ഒന്നാം തീയതി മുതൽ തുടർന്നുള്ള ഇൻക്രിമെന്റും ലഭിക്കും.
പ്രൊബേഷൻ പൂർത്തിയാക്കിയാൽ ഇൻക്രിമെന്റ് ലഭിക്കും
12:28 PM May 04, 2020 | Deepika.com