+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചരിത്രം കുറിക്കുവാൻ സിഡ്‌നി മലയാളികൾ

സിഡ്നി: ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയിൽ ഏറ്റുമുട്ടുമ്പോൾ മലയാളികൾക്കും ഇത് ചരിത്ര മുഹൂർത്തം . കേരളത്തിന്‍റെ പ്രളയാന
ചരിത്രം കുറിക്കുവാൻ  സിഡ്‌നി മലയാളികൾ
സിഡ്നി: ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയിൽ ഏറ്റുമുട്ടുമ്പോൾ മലയാളികൾക്കും ഇത് ചരിത്ര മുഹൂർത്തം .

കേരളത്തിന്‍റെ പ്രളയാനന്തര പുനർനിർമിതിയിൽ സിഡ്‌നിയിലെ മലയാളികൾക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയും പങ്കാളികളാകുന്നു. സിഡ്‌നി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സിഡ്‌നിയിലെ മലയാളികൾ കേരളത്തിൽ നിർമിക്കുന്ന വീടുകളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിനെ പറ്റിയും കേരളത്തിന്‍റെ പുനർനിർമാണത്തെ പറ്റിയും മത്സരവേദിയിൽ ലോകത്തോട് വിളംബരം ചെയ്യുവാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നത്.

സ്റ്റേഡിയത്തിൽ അഞ്ഞൂറ് മലയാളികൾക്ക് ഒരുമിച്ചിരുന്നു കളി കാണുവാൻ അവസരം ഉണ്ടായിരിക്കും. മത്സരം തുടങ്ങുന്നതിനു മുൻമ്പ് ചെണ്ടമേളം ഉൾപ്പെടെ കേരളത്തിന്‍റെ കലകൾ അരങ്ങേറും. പ്രളയം ,പുനർനിർമാണം ,കാർണിവൽ എന്നിവയെപ്പറ്റി ജനങ്ങളോടും മാധ്യമങ്ങളോടും സംവേദിക്കുവാനുള്ള അവസരവും ചെണ്ടയും പ്ലക്കാർഡുകളും ബാനറുകളുമൊക്കെയായി കളി ആഘോഷമാക്കുവാൻ അവസരം ഇങ്ങനെ പോകുന്നു ഓഫറുകൾ. അഞ്ഞൂറ് ടിക്കറ്റുകൾ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം വിറ്റുതീർന്നു.

സിഡ്‌നിയിലെ മലയാളികൾക്കൊപ്പം കാൻബറയിലെ മലയാളികളും കാത്തിരിക്കുകയാണ് സിഡ്‌നിയിലെ ഇന്ത്യയുടെ വിജയം . അതിലുപരി കൊച്ചുകേരളത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുവാൻ ലഭിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിനായും.