നിലന്പൂർ: നിലന്പൂരിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.ബഷീർ, ഷൈജിമോൾ. സ്കറിയ ക്നാംതോപ്പിൽ, നഗരസഭ സെക്രട്ടറി ജി.ബിനുജി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരിക്കും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയെന്നു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹിം പറഞ്ഞു. അഞ്ചു ജീവനക്കാരുടെയും 20 സന്നദ്ധ പ്രവർത്തകരുടെയും സേവനം ലഭിക്കും. ലോക്ക് ഡൗണ്‍ കാരണം എന്തെങ്കിലും സേവനങ്ങൾ ആർക്കെങ്കിലും അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെങ്കിൽ നഗരസഭയിലെ ഹെൽപ്പ് ഡെസ്ക്കിൽ അറിയിച്ചാൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരിഹാരം കാണുമെന്നും റഹീം പറഞ്ഞു.
സഹായം ആവശ്യമുള്ളവർ ഹെൽപ്പ് ഡെസ്കിന്റെ 8089539 155/9562506 155/9074898045 നന്പറുകളിൽ ബന്ധപ്പെടണം.
നിലന്പൂരിൽ കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങി
11:54 PM May 08, 2021 | Deepika.com