നി​ല​ന്പൂ​രി​ൽ തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണം മ​ഴ​യ്ക്ക് മു​ന്പേ തു​ട​ങ്ങി

11:54 PM May 08, 2021 | Deepika.com
നി​ല​ന്പൂ​ർ: പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി. മ​ഴ​ക്ക് മു​ന്പെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​ധാ​ന തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് വെ​ളി​യ​ന്തോ​ട് തു​ട​ക്ക​മാ​യി. മ​ഴ​ക്കാ​ലം വ​ന്നാ​ൽ നി​ല​ന്പൂ​ർ കെഎ​ൻജി റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നു യാ​ത്രാ ത​ട​സ​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. തോ​ടു​ക​ളി​ലെ ത​ട​സം നീ​ക്കി ചാ​ലി​യാ​ർ പു​ഴ​യി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കി​വി​ടും. വെ​ളി​യ​ന്തോ​ട്, താ​ഴെ ച​ന്ത​ക്കു​ന്നി​ലെ വ​ലി​യ തോ​ട്, ജ​ന​ത​പ്പ​ടി തോ​ട്, ജ്യോ​തി​പ്പ​ടി​യി​ലെ തോ​ട് എ​ന്നീ പ്ര​ധാ​ന തോ​ടു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക. ശു​ചി​ത്വം, തോ​ട് സം​ര​ക്ഷ​ണം, തോ​ട് ന​വീ​ക​ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. വെ​ളി​യ​ന്തോ​ട് ന​ട​ന്ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ അം​ഗ​വും വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പി.​എം.ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സൈ​ജി​മോ​ൾ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.