മലപ്പുറം: കോവിഡ് 19 വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യം നിലനിൽക്കുന്പോൾ പൊതു സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നു ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനു ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ആരിൽ നിന്നു രോഗം പിടിപെടാവുന്ന അവസ്ഥയാണുള്ളത്. ഇതു കണക്കിലെടുത്ത് അത്യാവശ്യങ്ങൾക്കു മാത്രമല്ലാതെ വീടിനു പുറത്തിറങ്ങരുത്. ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അശ്രദ്ധ വലിയ വിപത്തിനു കാരണമാകുമെന്നും കളക്ടർ ഓർമിപ്പിച്ചു.
അവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ട സൗകര്യങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ നിന്നുപുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും രണ്ടു മാസ്ക്കുകൾ ശരിയായ രീതിയിൽ ധരിക്കുകയും വേണം. രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ഇതര സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. പൊതു സന്പർക്കം ഒഴിവാക്കിയാണ് പൊതുസമൂഹം ഇതിനു പിന്തുണ നൽകേണ്ടത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയോടെ ഈ മഹാമാരിക്കാലം അതിജീവിക്കാനാകുമെന്നും കളക്ടർ പറഞ്ഞു.