പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം തകർച്ച ഭീഷണി നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. പ്രളയം, നിപ്പ, കോവിഡ് മൂലം കഴിഞ്ഞ കുറെ കാലങ്ങളായി വ്യാപാര മേഖല തകർന്നിരിക്കുകയാണ്.
ഇതിനിടെ ലോക്ക് ഡൗണ്‍ കൂടി വന്നതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിനു കച്ചവടക്കാരും തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വായ്പയെടുത്താണ് വ്യാപാരികൾ ചരക്ക് ഇറക്കിയിരിക്കുന്നത്. പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിനു പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വ്യാപാര മേഖലയിലെ പ്രതിസന്ധി: നജീബ് മുഖ്യമന്ത്രിക്ക് കത്തയച്ചു
11:54 PM May 08, 2021 | Deepika.com