ചെ​റു​വ​ഴി​ക​ള​ട​ച്ച് നി​ല​ന്പൂ​രി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം

11:54 PM May 08, 2021 | Deepika.com
നി​ല​ന്പൂ​ർ: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​തിന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ടൗ​ണി​ലേ​ക്കു​ള്ള എ​ല്ലാ ചെ​റി​യ വ​ഴി​ക​ളും പോ​ലീ​സ് അ​ട​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​റി​ട​ത്ത് പോ

​ലീ​സി​നെ വി​ന്യ​സി​ച്ചു. യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​ട​വ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴു​തു​ക​ൾ അ​ട​ച്ചാ​ണ് പ​രി​ശോ​ധ​ന. നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡ്, ടൗ​ണി​ൽ നി​ന്ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള റോ​ഡ്, എ​ൽ​ഐ​സി റോ​ഡ്, കെഎസ്ആ​ർ​ടി​സി ഡി​പ്പോ റോ​ഡ്, അ​രു​വാ​ക്കോ​ട്ടേ​ക്ക് വു​ഡ്ബൈ​ന് സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡ്, ജ്യോ​തി​പ്പ​ടി​യി​ലെ ക​ല്ലേ​ന്പാ​ടം റോ​ഡ്, ജ്യോ​തി​പ്പ​ടി​യി​ൽ നി​ന്നു​ള്ള ബൈ​പാ​സ് റോ​ഡ്, ജ്യോ​തി​പ്പ​ടി​യി​ൽ നി​ന്നു​ള്ള ആ​ശു​പ​ത്രി റോ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ബാ​ര​ിക്കേ​ഡു​ക​ൾ വെ​ച്ച് അ​ട​ച്ചി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി​യ രാ​വി​ലെ ആ​റു മു​ത​ൽ പോ​ലീ​സും പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​രു​ന്നു.

കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തി​ന്‍റെ രൂ​ക്ഷ​ത​യെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി കെ.​കെ.അ​ബ്ദു​ൾ ഷെ​രീ​ഫ് പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

മ​ന്പാ​ട്, വ​ട​പു​റം, നി​ല​ന്പൂ​ർ ടൗ​ണ്‍, ച​ന്ത​ക്കു​ന്ന്, അ​ക​ന്പാ​ടം, മു​ക്ക​ട്ട എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. 40ലേ​റെ പോ​ലീ​സു​കാ​രാ​ണ് നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നു​ള്ള​ത്. അ​നു​വ​ദ​നീ​യ​മാ​യ ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി​ക്ക് പു​റ​മെ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലും പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.