നിലന്പൂർ: ലോക്ക് ഡൗണ്‍ നിയമങ്ങൾ ലംഘിക്കാതിരിക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി നിലന്പൂർ ടൗണിലേക്കുള്ള എല്ലാ ചെറിയ വഴികളും പോലീസ് അടച്ച് പരിശോധന കർശനമാക്കി. പോലീസ് സ്റ്റേഷൻ പരിധിയിൽ ആറിടത്ത് പോ
ലീസിനെ വിന്യസിച്ചു. യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് മാത്രമാണ് കടത്തിവിടുന്നത്. ഇടവഴികൾ ഉൾപ്പെടെയുള്ള പഴുതുകൾ അടച്ചാണ് പരിശോധന. നിലന്പൂർ വീട്ടിക്കുത്ത് റോഡ്, ടൗണിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ്, എൽഐസി റോഡ്, കെഎസ്ആർടിസി ഡിപ്പോ റോഡ്, അരുവാക്കോട്ടേക്ക് വുഡ്ബൈന്‍ സമീപത്തുകൂടിയുള്ള റോഡ്, ജ്യോതിപ്പടിയിലെ കല്ലേന്പാടം റോഡ്, ജ്യോതിപ്പടിയിൽ നിന്നുള്ള ബൈപാസ് റോഡ്, ജ്യോതിപ്പടിയിൽ നിന്നുള്ള ആശുപത്രി റോഡ് തുടങ്ങിയവയെല്ലാം ബാരിക്കേഡുകൾ വെച്ച് അടച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടങ്ങിയ രാവിലെ ആറു മുതൽ പോലീസും പരിശോധന തുടങ്ങിയിരുന്നു.
കോവിഡ് രണ്ടാം വ്യാപനത്തിന്റെ രൂക്ഷതയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി നിലന്പൂരിൽ പരിശോധന ശക്തമാക്കിയതായി നിലന്പൂർ ഡിവൈഎസ്പി കെ.കെ.അബ്ദുൾ ഷെരീഫ് പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം തന്നെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
മന്പാട്, വടപുറം, നിലന്പൂർ ടൗണ്‍, ചന്തക്കുന്ന്, അകന്പാടം, മുക്കട്ട എന്നിവിടങ്ങളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. 40ലേറെ പോലീസുകാരാണ് നിയന്ത്രണം പാലിക്കാതെ എത്തുന്നവരെ പിടികൂടാനുള്ളത്. അനുവദനീയമായ കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. നിലന്പൂർ ഡിവൈഎസ്പിക്ക് പുറമെ നിലന്പൂർ പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലും പരിശോധനക്ക് നേതൃത്വം നൽകുന്നു.