മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു

11:54 PM May 08, 2021 | Deepika.com
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റി​നാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ പ​വൃ​ത്തി​ക​ൾ തു​ട​ങ്ങി. മെ​ൻ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പം 1500 ച​തു​ര​ശ്ര അ​ടി​യി​ൽ അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഒ​റ്റ നി​ല കെ​ട്ടി​ട​മാ​ണ് പ​ണി​യു​ന്ന​ത്. ഇ​തി​നാ​യി സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഇ​ന്ന​ലെ നി​ല​മൊ​രു​ക്കി. 12 പി​ല്ല​റു​ക​ളാ​ണ് കെ​ട്ടി​ട​ത്തി​നു വേ​ണ്ട​ത്. ഇ​തി​ന്‍റെ പ്ര​വൃ​ത്തി​ക​ളാ​കും ആ​ദ്യം ന​ട​ക്കു​ക. ര​ണ്ടാ​ഴ്ച കൊ​ണ്ടു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല. ഇ​തി​നാ​യി 25 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജോ​ലി​ക​ൾ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ(​ഡി​ആ​ർ​ഡി​ഒ) സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ട​ത്തും.

ര​ണ്ടു കോ​ടി​യോ​ളം രൂ​പ ചെ​ല​വു വ​രു​ന്ന വി​ദേ​ശ നി​ർ​മി​ത യ​ന്ത്ര​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു ഒ​രാ​ഴ്ച​ക്ക​കം ആ​ശു​പ​ത്രി​യി​ലെ​ത്തും.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മു​ന്നി​ൽ ക​ണ്ടു യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ലാ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. പ്ലാ​ന്‍റി​നു മി​നി​റ്റി​ൽ 1500 ലി​റ്റ​റും ദി​നേ​ന ര​ണ്ട​ര ട​ണ്ണും ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​കും. അ​ന്ത​രീ​ക്ഷ വാ​യു ഫി​ൽ​റ്റ​ർ ചെ​യ്ത് ശേ​ഖ​രി​ച്ച ശേ​ഷം ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ച് ശു​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ് ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി.