മൂർക്കനാട്, വെങ്ങാട്, കൊളത്തൂർ പ്രദേശങ്ങളിലും മഴയും കാറ്റും വ്യാപക നാശം വിതച്ചു. മരങ്ങൾ വീണു വൈദ്യുതി വിതരണം താറുമാറായി. ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ നിലംപൊത്തിയെതിനെ തുടർന്നു വൈദ്യുതി ലൈനുകൾക്ക് മീതെ വീണും വൈദ്യുതി കാലുകൾ തകർന്നുമാണ് വിതരണം തടസപ്പെട്ടത്. മൂർക്കനാട് മേഖലയിൽ എട്ടോളം വൈദ്യുതി കാലുകൾ തകർന്നു. കൊളത്തൂർ പള്ളിയാൽകുളന്പ്, പാറമ്മലങ്ങാടി, കുരുവന്പലം ഭാഗങ്ങളിൽ മരങ്ങൾ വീണു മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
മൂർക്കനാട് പടിഞ്ഞാറ്റുംപുറത്ത് കലകപ്പാറ ബിയ്യത്തിൽ സഹലയുടെ വീടിനു മുകളിലേക്കു മരം വീണു വീട് ഭാഗികമായി തകർന്നു.
കൊളത്തൂരും വ്യാപകനാശം
11:54 PM May 08, 2021 | Deepika.com