പെരിന്തൽമണ്ണ: കോവിഡ് വ്യാപനത്തെത്തുടർന്നു ആലിപ്പറന്പ് പഞ്ചായത്ത് ക്രമീകരണങ്ങളേർപ്പെടുത്തിയതായി പ്രസിഡന്റ് സി.ടി.നൗഷാദലി അറിയിച്ചു. 145 ആക്ടീവ് പോസിറ്റീവ് കേസുകളാണിപ്പോൾ പഞ്ചായത്തിലുള്ളത്. ഇതിനിടെ മൂന്നു പേർ വൈറസ് ബാധിച്ചു മരിച്ചു. പോസിറ്റീവ് ഫലം ലഭിച്ചവരും അവരുമായി സന്പർക്കം പുലർത്തിയവരും പുറത്തിറങ്ങരുത്. പ്രൈമറി കോണ്ടാക്ടുള്ളവരും മറ്റു രോഗലക്ഷണമുള്ളവരും പരിശോധന നടത്തണം. രോഗബാധയേറ്റവർ 17 ദിവസം വീട്ടിനുള്ളിൽ പ്രത്യേക മുറിയിൽ കഴിയണം. ആവശ്യമായ സഹായങ്ങൾക്കു പഞ്ചായത്ത് മെംബർ, ആശാ വർക്കർ, അതാത് വാർഡിലെ ആർആർടി അംഗങ്ങൾ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്താം. വീട്ടിനുള്ളിൽ കഴിയാൻ അസൗകര്യമുള്ളവർക്കു പഞ്ചായത്ത് ഡൊമിസിലറി കെയർ സെന്റർ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി സബ് സെന്റർ കൂടി കണ്ടെത്തിയിട്ടുണ്ട്. ആലിപ്പറന്പ് പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർ ഡോ. നാട്ടിക മുഹമ്മദാലി, ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിമൊയ്തീൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ, ആർആർടിമാർ സജ്ജരാണ്. പ്രവർത്തനങ്ങൾക്കാവശ്യമായി ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വാർഡ് തലത്തിൽ പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ ആർആർടീമും സജ്ജമാണ്.വാക്സിൻ ലഭ്യമാകുന്ന മുറക്ക് പിഎച്ച്സിയിൽ കുത്തിവയ്പ് ഉണ്ടായിരിക്കും.
ആലിപ്പറന്പിൽ കോവിഡ് പ്രതിരോധം ഉൗർജിതം
11:54 PM May 08, 2021 | Deepika.com