+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലി​പ്പ​റ​ന്പി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ഉൗ​ർ​ജി​തം

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി അ​റി​യി​ച്ചു. 145 ആ​ക്ടീ​വ് പോ​സി​
ആ​ലി​പ്പ​റ​ന്പി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ഉൗ​ർ​ജി​തം
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി അ​റി​യി​ച്ചു. 145 ആ​ക്ടീ​വ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണി​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​തി​നി​ടെ മൂ​ന്നു പേ​ർ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു. പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​വ​രും അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും പു​റ​ത്തി​റ​ങ്ങ​രു​ത്. പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ള്ള​വ​രും മ​റ്റു രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. രോ​ഗബാ​ധ​യേ​റ്റ​വ​ർ 17 ദി​വ​സം വീ​ട്ടി​നു​ള്ളി​ൽ പ്ര​ത്യേ​ക മു​റി​യി​ൽ ക​ഴി​യ​ണം.​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ​ക്കു പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, ആ​ശാ വ​ർ​ക്ക​ർ, അ​താ​ത് വാ​ർ​ഡി​ലെ ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വീ​ട്ടി​നു​ള്ളി​ൽ ക​ഴി​യാ​ൻ അ​സൗ​ക​ര്യ​മു​ള്ള​വ​ർ​ക്കു പ​ഞ്ചാ​യ​ത്ത് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കാ​യി സ​ബ് സെ​ന്‍റ​ർ കൂ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നാ​ട്ടി​ക മു​ഹ​മ്മ​ദാ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​ഞ്ഞി​മൊ​യ്തീ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ആ​ർ​ആ​ർ​ടി​മാ​ർ സ​ജ്ജ​രാ​ണ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
വാ​ർ​ഡ് ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​ടീ​മും സ​ജ്ജ​മാ​ണ്.വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് പി​എ​ച്ച്സി​യി​ൽ കു​ത്തി​വ​യ്പ് ഉ​ണ്ടാ​യി​രി​ക്കും.