കരുവാരകുണ്ട്: ശനിയാഴ്ച മുതൽ സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങൾ അടച്ചിട്ടായിരുന്നു പോലിസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. മറ്റു പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ഉൾനാടൻ മേഖലകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശനിയാഴ്ച ടൗണിലും പരിസരങ്ങളിലും പോലീസ് പരിശോധന ശക്തമായിരുന്നു. ഉൾഗ്രാമങ്ങളിൽ മറ്റു പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ടാർവീപ്പയും ബാരിക്കേഡും വെച്ച് അടച്ചിട്ടിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ ആറു മുതൽക്കാണ് ലോക്ക് ഡൗണ്‍ ആരംഭിച്ചതെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ തന്നെ പോക്കറ്റ് റോഡുകളിലെ അതിർത്തി പ്രദേശങ്ങൾ അടച്ചിട്ടിരുന്നു. നാട്ടുകാരും പോലീസിന്റെ ഈ ഉദ്യമവുമായി പൂർണമായി സഹകരിക്കുന്ന കാഴ്ചയാണ് കാണാനായത്. ശനിയാഴ്ച രാവിലെ മുതൽ പ്രധാനപാതകളിലും പരിശോധന കർശനമായിരുന്നു.
അതിർത്തി അടച്ചിട്ട് പോലീസ് പരിശോധന
11:53 PM May 08, 2021 | Deepika.com