തൃശൂർ: ജില്ലയിൽ 4230 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1686 പേർ രോഗമുക്തരായി. സന്പർക്കം വഴി 4204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 1,77,479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,28,430 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.57 ശതമാനമാണ്.
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്പതു പേർക്കും, ഒന്പത് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത എട്ടു പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 3742 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 428 പേർ ആശുപത്രിയിലും 3314 പേർ വീടുകളിലുമാണ്. 14,808 സാന്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ജില്ലയിൽ ഇതുവരെ ആകെ 14,97,093 സാന്പിളുകൾ പരിശോധിച്ചു.
കോവിഡ് ഉയർന്നു തന്നെ; 4230 പോസിറ്റീവ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 28.57 ശതമാനം
11:03 PM May 08, 2021 | Deepika.com