അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ കൈ​കോ​ർ​ത്ത് ആ​ക്ട്സും കോ​ർ​പ​റേ​ഷും പോ​ലീ​സും

11:03 PM May 08, 2021 | Deepika.com
തൃ​ശൂ​ർ: ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി അ​ല​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നും ആ​ക്ട്സും. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ല​ഞ്ഞു​തി​ര​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി താ​ൽ​കാ​ലി​ക താ​മ​സ സ്ഥ​ല​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി ന​ൽ​കു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യ​ത്.

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​രം ആ​ളു​ക​ളെ ക​ണ്ടെ​ത്തി കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു ആ​ദ്യ​പ​ടി. നെ​ഗ​റ്റീ​വ് ആ​യ ആ​ളു​ക​ളെ മു​റി​യി​ലേ​ക്കും പോ​സ​റ്റീ​വ് ആ​യ ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​റ്റി.
ലോ​ക്ഡൗ​ണ്‍ കാ​ലം ക​ഴി​യു​ന്ന​തു​വ​രെ സ്കൂ​ളി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഭ​ക്ഷ​ണ​ചു​മ​ത​ല പൂ​ർ​ണ​മാ​യും ആ​ക്ട്സ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ക്ര​മീ​ക​രി​ക്കും. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രാ​യ പി.​കെ. ഷാ​ജ​ൻ, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​പി. പോ​ളി, സി​ന്ദു ആ​ന്േ‍​റാ, ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ, ആ​ക്ട്സ് ഭാ​ര​വാ​ഹി ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​ച്ച് കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.