തൃശൂർ: ലോക്ഡൗണ്‍ സമയത്ത് നഗരത്തിൽ ഭവനരഹിതരായി അലഞ്ഞു നടക്കുന്നവർക്ക് കൈത്താങ്ങായി തൃശൂർ കോർപറേഷനും ആക്ട്സും. കോർപറേഷൻ പരിധിയിൽ അലഞ്ഞുതിരഞ്ഞു നടക്കുന്നവരെ കണ്ടെത്തി താൽകാലിക താമസ സ്ഥലവും ഭക്ഷണവും ഒരുക്കി നൽകുന്ന പദ്ധതിയ്ക്കാണ് ഇന്നലെ തുടക്കമായത്.
പോലീസിന്റെ സഹായത്തോടെ ഇത്തരം ആളുകളെ കണ്ടെത്തി കാൽഡിയൻ സിറിയൻ സ്കൂളിൽ എത്തിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയുമായിരുന്നു ആദ്യപടി. നെഗറ്റീവ് ആയ ആളുകളെ മുറിയിലേക്കും പോസറ്റീവ് ആയ ആളുകളെ സുരക്ഷിതമായ മറ്റു കേന്ദ്രങ്ങളിലേക്കും മാറ്റി.
ലോക്ഡൗണ്‍ കാലം കഴിയുന്നതുവരെ സ്കൂളിൽ താമസിപ്പിച്ചിരിക്കുന്ന ആളുകളുടെ ഭക്ഷണചുമതല പൂർണമായും ആക്ട്സ് ഏറ്റെടുത്തിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം ക്രമീകരിക്കും. മേയർ എം.കെ. വർഗീസ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാ·ാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, കൗണ്‍സിലർമാരായ സി.പി. പോളി, സിന്ദു ആന്‍േറാ, ആക്ട്സ് ജനറൽ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മൽ, ആക്ട്സ് ഭാരവാഹി ലൈജു സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരുവിൽ കഴിയുന്നവരെ ബോധവത്കരിച്ച് കാൽഡിയൻ സിറിയൻ സ്കൂളിൽ എത്തിക്കുന്നത്.