കു​ഴ​ൽ​പ​ണ കേ​സ്: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

11:03 PM May 08, 2021 | Deepika.com
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ പ​ണ കേ​സ് തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന പ​ണം ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ ഉ​ള്ള​തി​നാ​ലാ​ണ് പു​തി​യ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ൽ പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി​യി​രു​ന്നു. പ​ണം ത​ട്ടാ​നു​ള്ള പ്ര​തി​ക​ളു​ടെ യാ​ത്ര പു​ന​രാ​വി​ഷ്ക​രി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ത​ലേ​ന്ന് രാ​ത്രി​യി​ൽ ത​ങ്ങി പു​ല​ർ​ച്ചെ​യാ​ണ് കൊ​ട​ക​ര വ​രെ പോ​യി സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഈ ​യാ​ത്ര​യാ​ണ് പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ​ത്.

താ​മ​സി​ച്ച ലോ​ഡ്ജ് മു​ത​ൽ കൊ​ട​ക​ര മേ​ൽ​പാ​ലം ക​ഴി​ഞ്ഞ് നൂ​റ് മീ​റ്റ​റോ​ളം യാ​ത്ര ന​ട​ത്തി. അ​പ​ക​ട​മു​ണ്ടാ​ക്കി ക​വ​ർ​ച്ച ന​ട​ത്തി​യ രീ​തി​യും ആ​സൂ​ത്ര​ണ​വു​മ​ട​ക്കം പ്ര​തി​ക​ളി​ൽ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. ര​ഞ്ജി​ത്, ദീ​പ​ക്, മാ​ർ​ട്ടി​ൻ, ബാ​ബു എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.
ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യും കാ​റും കൊ​ട​ക​ര​യി​ൽ ഗു​ണ്ടാ സം​ഘം ക​വ​ർ​ച്ച ചെ​യ്ത​ത്. എ​ന്നാ​ൽ 25 ല​ക്ഷം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് കോ​ഴി​ക്കോ​ട്ടെ വ്യ​വ​സാ​യി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ധ​ർ​മ​രാ​ജ​ൻ ഡ്രൈ​വ​ർ ഷം​ജീ​ർ വ​ഴി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.
കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി തൃ​ശൂ​രി​ൽ നി​ന്നും ക​ണ്ണൂ​രി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.