കാ​റ്റ്, മ​ഴ: എ​രു​മ​പ്പെ​ട്ടി ക​രി​യ​ന്നൂ​രി​ൽ കൃ​ഷി​നാ​ശം

11:03 PM May 08, 2021 | Deepika.com
എ​രു​മ​പ്പെ​ട്ടി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും എ​രു​മ​പ്പെ​ട്ടി ക​രി​യ​ന്നൂ​രി​ൽ വ​ൻ കൃ​ഷി​നാ​ശം. ര​ണ്ടാ​യി​ര​ത്തോ​ളം ചെ​ങ്ങ​ഴി​ക്കോ​ട​ൻ നേ​ന്ത്ര വാ​ഴ​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. 15,000 വാ​ഴ​ക​ൾ കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണു കാ​റ്റു നാ​ശം​വി​ത​ച്ച​ത്. മൂ​പ്പെ​ത്താ​റാ​യ​തും വെ​ട്ടാ​ൻ പാ​ക​മാ​യ​തു​മാ​യ കു​ല​ക​ളു​ള്ള വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. ക​രി​യ​ന്നൂ​ർ ക​ണ്ടം​ന്പു​ള്ളി സു​രേ​ഷ്, മേ​ലേ​പു​ര​യ്ക്ക​ൽ മാ​ളു, മു​ക്കി​ൽ​പു​ര വേ​ലാ​യു​ധ​ൻ, എ​ൻ.​കെ. വി​ജ​യ​ൻ, ആ​റാ​ട്ടി​ൽ അ​ബു, അ​ശോ​ക​ൻ, പ​ടി​ഞ്ഞാ​റെ പ​ണി​ക്ക​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​ക്കാ​ണു നാ​ശം സം​ഭ​വി​ച്ച​ത്.
ഏ​ക​ദേ​ശം ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കാ​തെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.