എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി കരിയന്നൂരിൽ വൻ കൃഷിനാശം. രണ്ടായിരത്തോളം ചെങ്ങഴിക്കോടൻ നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. 15,000 വാഴകൾ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിലാണു കാറ്റു നാശംവിതച്ചത്. മൂപ്പെത്താറായതും വെട്ടാൻ പാകമായതുമായ കുലകളുള്ള വാഴകളാണ് ഒടിഞ്ഞു വീണത്. കരിയന്നൂർ കണ്ടംന്പുള്ളി സുരേഷ്, മേലേപുരയ്ക്കൽ മാളു, മുക്കിൽപുര വേലായുധൻ, എൻ.കെ. വിജയൻ, ആറാട്ടിൽ അബു, അശോകൻ, പടിഞ്ഞാറെ പണിക്കവീട്ടിൽ നാരായണൻ എന്നിവരുടെ വാഴകൃഷിക്കാണു നാശം സംഭവിച്ചത്.
ഏകദേശം ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞവർഷം ആവശ്യമായ വെള്ളം ലഭിക്കാതെ കൃഷിനാശം സംഭവിച്ചിരുന്നു.
ഏകദേശം ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞവർഷം ആവശ്യമായ വെള്ളം ലഭിക്കാതെ കൃഷിനാശം സംഭവിച്ചിരുന്നു.