കോതമംഗലത്ത് മാ​ർ​ക്ക​റ്റി​ൽ സ്റ്റാ​ളു​ക​ൾ തു​റ​ന്നെ​ങ്കി​ലും ആ​ളു​ക​ൾ എത്തിയില്ല

10:52 PM May 08, 2021 | Deepika.com
കോ​ത​മം​ഗ​ലം: മാ​ർ​ക്ക​റ്റി​ൽ സ്റ്റാ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ര്യ​മാ​യെ​ത്തി​യി​ല്ല. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക​ട​ക്കാ​രെ​ത്തി രാ​വി​ലെ ത​ന്നെ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​യ ശേ​ഷം ആ​രു​മെ​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ൽ മാ​ത്ര​മ​ല്ല ടൗ​ണി​ലെ മ​റ്റു പ​ച്ച​ക്ക​റി പ​ല​ച​ര​ക്ക് ക​ട​ക​ളു​ടേ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ ആ​രും ടൗ​ണി​ലേ​ക്കെ​ത്തു​ന്നി​ല്ല. ക​ച്ച​വ​ടം വ​ള​രെ മോ​ശ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് രാ​വി​ലെ 11നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ള​ട​ച്ച​ത്. പു​തി​യ തീ​രു​മാ​നം വ​ന്ന​തോ​ടെ രാ​ത്രി ഏ​ഴ​ര വ​രെ ടൗ​ണി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. കോ​ത​മം​ഗ​ലം ടൗ​ണി​ലു​ൾ​പ്പെ​ടെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ള​ന​ക്ക​മി​ല്ലാ​താ​യെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ വ്യാ​പാ​രം ന​ട​ക്കു​ന്നു​ണ്ട്. തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ൽ​നി​ന്ന് അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ശ്ര​മം. അ​തേ​സ​മ​യം പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ വി​ല വ​ർ​ധി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​മാ​ണി​തെ​ന്നാ​ണ് ആ​ക്ഷേ​പം.